അക്ഷര പബ്ലിക് ലൈബ്രറി ഒരുമിക്കാം വയനാടിനായ് എന്ന ക്യാമ്പയിനിലൂടെ 7876രൂപ താ ലൂക്ക് ലൈബ്രറി കൌൺസിൽപ്രസിഡന്റ് ശ്രീ ജെയിംസ് വർഗീസ്സ് ഏറ്റുവാങ്ങി.
വയനാട് ദുരിതാശ്വാസ ഫണ്ട്
പ്രിയ ഗ്രന്ഥശാല പ്രവർത്തകരെ,
വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ഗ്രന്ഥശാല കുറഞ്ഞത് 3000 രൂപ അംഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരുന്നു. ഈ ക്യാമ്പയിനിൽ നമ്മൾ ഏറെ പിന്നിലാണ്. എന്നാൽ മാടപ്പള്ളി, അക്ഷര പബ്ലിക് ലൈബ്രറി കാണിച്ചു കുളം ഏറെ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. അവിടെ ബാലവേദി കുട്ടികൾ ഒറ്റ ദിവസം കൊണ്ട് 7876 രൂപയാണ് ശേഖരിച്ച് നൽകിയത്. ഇത് ഏറെ മാതൃകാപരമാണ്.
ആയതിനാൽ മുഴുവൻ ഗ്രന്ഥശാലകളും സെപ്റ്റംബർ മാസം ഒന്നാം തീയതി ഞായറാഴ്ച ഈ ഫണ്ട് ശേഖരിച്ച് നൽകേണ്ടതാണ്.
സ്നേഹപൂർവ്വം,
President ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ
എല്ലാ ഭാവുകങ്ങളും നേരുന്നു